Asianet News MalayalamAsianet News Malayalam

ഗവര്‍ണര്‍മാര്‍ക്ക് താക്കീതുമായി സുപ്രീംകോടതി

SC quashes Arunachal Governor's order, restores Tuki govt. to power
Author
New Delhi, First Published Jul 14, 2016, 3:57 AM IST

അരുണാചൽ പ്രദേശ് സര്‍ക്കാരിൽ ഗവര്‍ണറായി ജെ.പി.രാജ്ഗോവ നടത്തിയ ഇടപെടലുകൾ റദ്ദാക്കിക്കൊണ്ട് പുറപ്പെടുവിച്ച വിധിയിലാണ് ഗവര്‍ണര്‍മാർ പാലിക്കേണ്ട, നിയമപരവും ഭരണഘടനാപരവുമായ മര്യാദകളെ കുറിച്ച് സുപ്രീംകോടതി വിശദീകരിക്കുന്നത്. 

നിയമസഭയുടെ ഓംബ്ഡ്സ്മാനായല്ല ഗവര്‍ണര്‍മാര്‍ പ്രവര്ത്തിക്കേണ്ടത്. നിയമസഭക്ക് അകത്ത് ഒരു നടപടിയും ഇടപെടാൻ ഗവര്‍ണര്‍ക്ക് അധികാരമില്ല. സ്പീക്കറെ പുറത്താക്കാനോ, സ്പീക്കർക്കെതിരെ നടപടിയെടുക്കാനോ ഗവര്‍ണര്‍ക്ക് സാധിക്കില്ല. മന്ത്രിമാരോ, അംഗങ്ങളോ വരുത്തുന്ന വീഴ്ചകളിൽ ഇടപെടാനും ഗവര്‍ണര്‍ക്ക് അധികാരമില്ല. 

ഭരണഘടനയുടെ 163, 174, 175. 179 അനുഛേദങ്ങളില്‍ അക്കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്. അത് ലംഘിക്കരുത്. ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരുകൾ പ്രവര്‍ത്തിക്കുന്നത്. അവിടെ ഗവര്‍ണര്‍ ഇടപെടരുത്. സര്‍ക്കാരിന്‍റെ ഭൂരിപക്ഷത്തിൽ സംശയമുണ്ടെങ്കിൽ വിശ്വാസ വോട്ട് തേടണമെന്ന് ആവശ്യപ്പെടാം. 

അല്ലാതെ സ്വന്തം നിലയ്ക്ക് സര്‍ക്കാരിന്‍റെ അധികാരപരിധിയിൽ ഇടപെടാൻ ശ്രമിക്കരുത്. സംസ്ഥാനത്തെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നൽകാം. സംസ്ഥാനത്ത് കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ശുപാര്‍ശകൾ നൽകാം. അരുണാചൽ കേസിലെ 331 പേജുള്ള വിധിയിലാണ് ഗവർണര്‍മാരുടെ അധികാരപരിധി സുപ്രീംകോടതി വിശദീകരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios