ജിഷയുടെ മരണത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാലത്തിലാണ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എന്‍. വിജയകുമാര്‍ പെരുമ്പാവൂരില്‍ തെളിവെടുപ്പ് നടത്തിയത്. ആദ്യ സംഘം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആലുവ റൂറല്‍ എസ്.പി ഉണ്ണിരാജന്‍ മൊഴി നല്‍കി. കൃത്യമായ നിയമോപദേശി ലഭിച്ച ശേഷം മാത്രമേ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാവൂ എന്ന് കമ്മീഷന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ജിഷയുടെ അച്ഛന്‍ പാപ്പുവിന് ചികിത്സാ സഹായം എത്തിക്കണമെന്നും കമ്മീഷനെ നിര്‍ദ്ദേശിച്ചു. ഇതുവരെ നടന്ന അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.