അറ്റോര്‍ണി ജനറലിനെതിരെ ഇതേരീതിയില്‍ പരാതി വന്നാല്‍ അന്വേഷിക്കാതെ അറസ്റ്റ് ചെയ്താല്‍ എന്താകും സ്ഥിതിയെന്ന് കോടതി ചോദിച്ചു. 

ദില്ലി: പട്ടികജാതി-പട്ടികവര്‍ഗ്ഗ സംരക്ഷണനിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ വീണ്ടും സുപ്രീംകോടതി. വ്യാജപരാതിയിന്‍മേല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഗുരുതരമല്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു.

അറ്റോര്‍ണി ജനറലിനെതിരെ ഇതേരീതിയില്‍ പരാതി വന്നാല്‍ അന്വേഷിക്കാതെ അറസ്റ്റ് ചെയ്താല്‍ എന്താകും സ്ഥിതിയെന്ന് കോടതി ചോദിച്ചു. വിധി കൃത്യമായി പഠിക്കാതെയാണ് പലരും പ്രതിഷേധിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.


കേസില്‍ രേഖാമൂലം മറുപടി നല്‍കാന്‍ മറ്റു കക്ഷികളോട് നിര്‍ദേശിച്ച കോടതി കേസ് പത്ത് ദിവസത്തേക്ക് മാറ്റി വച്ചു.