പ്രവേശനത്തിനായി പ്രത്യേക സംസ്ഥാനനിയമം നിലവിലുണ്ടെന്നും, നീറ്റ് അടിച്ചേല്‍പ്പിക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ജമ്മുകശ്‌മീര്‍ എന്നീ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരിയ്ക്കുന്നത്. സ്വന്തമായി പ്രവേശനനിയമമുള്ളതും, നേരത്തെ പരീക്ഷ നടത്തിയതുമായ സംസ്ഥാനങ്ങളെ നീറ്റില്‍ നിന്നൊഴിവാക്കാമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സംസ്ഥാനസര്‍ക്കാരുകള്‍ നടത്തിയ പരീക്ഷയില്‍ നിന്ന് സര്‍ക്കാര്‍ കോളേജുകളിലേയ്ക്ക് മാത്രം പ്രവേശനം നടത്താമെന്നും മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തു. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം ഇന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കും.