Asianet News MalayalamAsianet News Malayalam

ഗുജറാത്ത് കലാപം; മോദിയെ കുറ്റവിമുക്തനാക്കിയതിന് എതിരായ ഹർജിയിൽ വാദംകേള്‍ക്കല്‍ ഇന്ന്

2002ലെ ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് രാഷ്ട്രീയനേതാക്കളെയും കുറ്റവിമുക്തനാക്കിയതിത് എതിരായ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. തിങ്കാഴ്ച്ച ഹർജി പരിഗണിക്കും. 

sc to hear plea on 2002 Gujarat riot
Author
Delhi, First Published Nov 14, 2018, 7:43 AM IST

 

ദില്ലി:  2002ലെ ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് രാഷ്ട്രീയനേതാക്കളെയും കുറ്റവിമുക്തനാക്കിയതിന് എതിരായ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. തിങ്കാഴ്ച്ച ഹർജി പരിഗണിക്കും. കോണ്‍ഗ്രസ് മുന്‍ എംപി എഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിയുടെ ഹര്‍ജിയിലാണ് തീരുമാനം.

ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ സംഘമാണ് ക്ലീൻ ചിറ്റ് നൽകിയത്. ഇത് ചോദ്യം ചെയ്തുള്ള സാക്കിയ ജാഫ്രിയുടെ ഹർജി കഴിഞ്ഞവർഷം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

2002-ൽ അഹമ്മദാബാദിൽ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തില്‍ 790 മുസ്‌ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും , 2500 ഓളം ആളുകൾക്ക് പരിക്കേൽക്കുയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, ഈ കലാപത്തിൽ ഏതാണ്ട് 2000 നടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു. കൊലപാതകങ്ങൾ കൂടാതെ, കൊള്ളയും, ബലാത്സംഗങ്ങളും കലപാത്തിനിടെ നടന്നിരുന്നതായി ഇന്നും ആരോപണങ്ങളുണ്ട്.  
 

Follow Us:
Download App:
  • android
  • ios