ദില്ലി: സമൂഹത്തിലേയ്ക്ക് തിരികെ വരാന്‍ ഭയമുണ്ടെന്ന് ആരൂഷി തല്‍വാറിന്റെ മാതാപിതാക്കള്‍. മകള്‍ ആരുഷിയുടേയും വീട്ടുജോലിക്കാരന്‍ ഹേമരാജിന്റേയും കൊലപാതകവുമായി ബന്ധപ്പെട്ട് നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷമാണ് തല്‍വാര്‍ ദമ്പതികള്‍ പുറത്തിങ്ങുന്നത്. മകളുടെ കൊലപാതകത്തിനും കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചതിനുമാണ് തല്‍വാര്‍ ദമ്പതികള്‍ ജയില്‍ ആയത്. ആരുഷി കൊലപാതകക്കേസില്‍ അലഹബാദ് കോടതിയാണ് തല്‍വാര്‍ ദമ്പതികളെ കുറ്റവിമുക്തരാക്കിയത്. 

മകളുടെ കൊലപാതകക്കേസില്‍ കോടതി വെറുതെ വിട്ടെങ്കിലും സമൂഹം എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തില്‍ ഭീതിയുണ്ടെന്ന് തല്‍വാര്‍ ദമ്പതികള്‍ വിശദമാക്കി. ഒരുപാട് നാളുകള്‍ തുറങ്കില്‍ കഴിഞ്ഞതിന് ശേഷം വെളിയിലേയ്ക്ക് വരുമ്പോള്‍ എങ്ങനെ ജീവിക്കണമെന്ന കാര്യം പോലും തുടക്കം മുതല്‍ ചെയ്യേണ്ടി വരണ്ട അവസ്ഥയിലാണെന്നും തല്‍വാര്‍ ദമ്പതികള്‍ പറയുന്നു. സമൂഹം ഏറെ ചര്‍ച്ച ചെയ്ത കേസ് ആയത് കൊണ്ടും സമൂഹത്തിലെ ജീവിതം അത്ര എളുപ്പമല്ലെന്നും തല്‍വാര്‍ ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു. 

മോചിക്കപ്പട്ടതില്‍ ഏറെ ആശ്വാസമുണ്ടെന്നും ദൈവത്തിനോടും കൃത്യമായ നിലപാടെടുത്തതിന് ഹൈക്കോടതിയോട് നന്ദിയുണ്ടെന്നും തല്‍വാര്‍ ദമ്പതികള്‍ പറഞ്ഞു. ഹോട്ട് സ്റ്റാറില്‍ അനുവദിച്ച അഭിമുഖത്തിലായിരുന്നു തല്‍വാര്‍ ദമ്പതികളുടെ പ്രതികരണം. അതേസമയം ഹേമരാജിന്റെ കൊലപാതകത്തില്‍ നീതി ആവശ്യപ്പെട്ട് ഹേമരാജിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.