കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി പരിഷ്കരിച്ച ഒന്നു മുതല്‍ 12 വരെ ക്ലാസുകളുകളിലെ പാഠപുസ്തങ്ങളില്‍ പോരായ്മയുണ്ടെന്നാണ് ഇതാണ് എസ്.സി.ഇ.ആര്‍.ടിയുടെ വിലയിരുത്തല്‍. ഇപ്പോഴത്ത അധ്യയന രീതിയില്‍ പഠന നേട്ടങ്ങള്‍ക്ക് മാത്രമാണ് ഊന്നല്‍. ഇത് പ്രവര്‍ത്തനാധിഷ്‌ഠിതമായി മാറ്റണം. എന്നാല്‍ ഇതിനായി പാഠപുസ്തകങ്ങള്‍ ഒറ്റയടിക്ക് മാറ്റാന്‍ ആലോചിക്കുന്നില്ല. പകരം പാഠ്യപദ്ധതിയിലെ പോരായ്മകള്‍ മാറ്റാന്‍ അധ്യാപക സഹായിക്ക് പകരം വിനിമയ പാഠം തയ്യാറാക്കി അധ്യാപകര്‍ക്ക് നല്‍കും. കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന എസ്.സി.ഇ.ആര്‍.ടി ശില്‍പശാലയിലെ പ്രധാന ചര്‍ച്ച ഈ വിഷയത്തിലായിരുന്നു.

പാഠ്യപദ്ധതിയില്‍ നിലവിലുള്ള പോരായ്മകള്‍ വിനിമയ പാഠത്തിലൂടെ പരിഹരിക്കാന്‍ കഴിയുമോയെന്ന പരീക്ഷണമാകും നടത്തുക. ഇക്കാര്യത്തില്‍ ഒരു മാസത്തിനുള്ളില്‍ അന്തിമ തീരുമാനമെടുക്കും. എന്നാല്‍ വിനിമയ പാഠം വഴി പാഠ്യപദ്ധതി പരിഷ്കരണം തന്നെയാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം. 2013ല്‍ യു.ഡി.എഫ് സര്‍ക്കാരാണ് അവസാനമായി പാഠ്യപദ്ധതി പരിഷ്കരിച്ചത്. 2014ല്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, 11 ക്ലാസുകളിലെ പുസ്തകങ്ങള്‍ മാറി. തുടര്‍ന്ന് രണ്ട്, നാല്, ആറ്, എട്ട്, 12 ക്ലാസുകളിലെ പുസ്തകങ്ങള്‍ 2015ലും പരിഷ്കരിച്ചു.ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഈ അധ്യനയവര്‍ഷമാണ് പുസ്തകം മാറ്റിയത്.