കോഴിക്കോട്: ഭീമന്‍ കേക്കുണ്ടാക്കി സ്‌കൂളില്‍ കുട്ടികളുടെ ക്രിസ്മസ് ആഘോഷം. 28 അടി നീളമുള്ള കേക്കില്‍ സ്വന്തം സ്‌കൂളിന്റെ ചരിത്രവും ചിത്രവും പകര്‍ത്തി വിദ്യാര്‍ഥികള്‍ ശ്രദ്ധേയരായി. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും കേക്ക് നിര്‍മ്മാണത്തില്‍ പങ്കാളികളായി. ഇന്നലെ രാവിലെ ആറ് മണിയ്ക്ക് തുടങ്ങിയ കേക്ക് നിര്‍മ്മാണം പൂര്‍ത്തിയായത് രാവിലെ 10 മണിയോടെയാണ്. 

ചേവായൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലാണ് കുട്ടികള്‍ കൂറ്റന്‍ കേക്കൊരുക്കി ക്രിസ്മസും പുതുവത്സരവും എതിരേറ്റത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീജ ഉണ്ണികൃഷ്ണന്‍ ക്രിസ്മസ് സന്ദേശം നല്‍കി. പിടിഎ പ്രസിഡന്റ് ഡോ. ചിത്ര, രജനീഷ്, പി. ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. മാനെജിങ് കമ്മറ്റിയംഗം പി. ചന്ദ്രശേഖരന്‍ കേക്ക് മുറിച്ചു. പുല്‍ക്കൂടും ക്രിസ്മസ് അപ്പൂപ്പനുമൊക്കെയായി കുട്ടികളുടെ കലാപരിപാടികളുമുണ്ടായി. 

ചേവായൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ ഒരുക്കിയ കൂറ്റന്‍ ക്രിസ്മസ് കേക്ക്