ദുബായ്: രണ്ടരമാസം നീണ്ട വേനലവധിക്ക് ശേഷം ഗള്‍ഫിലെ സ്കൂളുകള്‍ തുറന്നു. പൊതുമേഖലാ സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ സിബിഎസ് ഇ സിലബസിലുള്ള ഇന്ത്യന്‍ സ്കൂളുകളില്‍ ഇത് രണ്ടാം ടേമിന്റെ ആരംഭമാണ്. സ്വദേശി അറബ് വിദ്യാര്‍ത്ഥികള്‍ പെരുന്നാള്‍ ആഘോഷത്തിന്റെയും മലയാളി വിദ്യാര്‍ത്ഥികള്‍ പെരുന്നാളിന്റെയും ഓണത്തിന്‍റേയും ആഘോഷവേളകള്‍ പിന്നിട്ടാണ് സ്കൂളുകളിലെത്തിയത്.
എഴുപത്തിനാല് ദിവസമായിരുന്നു ഇത്തവണത്തെ മധ്യവേനലവധിയുടെ ദൈര്‍ഘ്യം.സര്‍ക്കാര്‍ സ്കൂളുകളില്‍ പുതിയ അധ്യന വര്‍ഷം ആരംഭിക്കുമ്പോള്‍ സിബിഎസ് സി സിലബസിലുള്ള ഇന്ത്യന്‍ സ്കൂളുകളില്‍ ഇത് രണ്ടാം ടേമിന്റെ ആരംഭമാണ്. അതുകൊണ്ട് തന്നെ അവധിക്കാല പ്രൊജക്ടുകളും ഗൃഹപാഠങ്ങളുമൊക്കം ചെയ്ത് തീര്‍ത്താണ് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ഇന്നെത്തിയത്.
കിന്റര്‍ ഗാര്‍ട്ടണ്‍ മുതല്‍ പ്ലസ്ടുവരെയുള്ള ക്ലാസുകളിലായി മൂന്നുലക്ഷത്തോളം കുട്ടികളാണ് ഇന്ന് യുഎഇയില്‍ സ്കൂളുകളിലേക്ക് എത്തിയത്. അതേസമയം പുതുയ അധ്യന വര്‍ഷം ആരംഭിച്ച അറബിക് വിദ്യാലയങ്ങളില്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ന് മിന്നല്‍ സന്ദര്‍ശനം നടത്തി. വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.
