വായുവിലൂടെ സഞ്ചരിക്കുന്ന പന്തിന്റെ ഒരു വശത്ത് മര്‍ദം കുറവും മറു വശത്ത് മര്‍ദം കൂടുതലും ആകുന്നു.

ആദ്യന്തം കാണികളില്‍ ആവേശം നിറച്ച ജര്‍മനി സ്വീഡന്‍ മത്സരം! ആദ്യപകുതിയില്‍ ഒരു ഗോളോടെ മുന്നിട്ടുനിന്ന സ്വീഡന് രണ്ടാംപകുതിയില്‍ ജര്‍മനിയുടെ മറുപടി! കളി സമനിലയില്‍ എത്തിനില്‍ക്കുമ്പോള്‍ ഇന്‍ജുറി ടൈമില്‍ മനോഹരമായ വിജയ ഗോള്‍. ടോണി ക്രൂസിന്റെ മഴവില്‍ ഷോട്ട് സ്വീഡിഷ് വലയിലേയ്ക്ക്.

ഫ്രീകിക്ക് ഗോള്‍ ആകുന്നതിന് പന്ത് മുന്നോട്ടു സഞ്ചരിച്ചാല്‍ മാത്രം പോര സ്വന്തം അച്ചുതണ്ടില്‍ കറങ്ങുക കൂടി വേണം (spin). പന്തിന്റെ ഒരു വശത്തു കാലു കൊണ്ട് നല്‍കിയ ബലം പന്തിനെ ഒരേസമയം കറക്കുകയും മുന്നോട്ടു നീക്കുകയും ചെയ്യണം! വായുവിലൂടെ സഞ്ചരിക്കുന്ന പന്തിന്റെ ഒരു വശത്ത് മര്‍ദം കുറവും മറു വശത്ത് മര്‍ദം കൂടുതലും ആകുന്നു.

അങ്ങനെ പന്തിന്റെ സഞ്ചാര പാത വളയുന്നു. മര്‍ദവ്യത്യാസം കൊണ്ടുള്ള ഈ തള്ളല്‍ ആണ് മാഗ്‌നസ് ബലം! അങ്ങനെ മാഗ്‌നസ് ബലം പന്തിനെ ഗോള്‍ വലയിലേക്ക് കൊണ്ടുപോകുന്നു!! ക്രൂസിന്റെ ഗോള്‍ നോക്കൂ... പന്ത് പോയ വഴിയില്‍ നിന്നും മെല്ലെ വളഞ്ഞു ഗോള്‍ പോസ്റ്റിലേക്ക് കയറുന്നത് കാണാം.

Scroll to load tweet…

അങ്ങനെ ക്രൂസിന്‍റെ കൃത്യതയാര്‍ന്ന കിക്കിലെ, മാഗ്‌നസ് ബലം ജര്‍മനി യുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കി.

(In collaboration with FTGT Pen Revolution)