രവിശങ്കര്‍ അലോക് ആത്മഹത്യ ചെയ്തു

മുംബൈ: തിരക്കഥാകൃത്ത് രവിശങ്കര്‍ അലോക് ആത്മഹത്യ ചെയ്തു. 32 കാരനായ അലോക് മുംബൈയിലെ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി മരിക്കുകയായിരുന്നു. അന്ധേരി വെസ്റ്റിലെ സെവന്‍ ബംഗ്ലോയ്ക്ക് സമീപത്താണ് രവിശങ്കര്‍ താമസിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കെട്ടിടത്തില്‍നിന്ന് ചാടിയതെന്ന് പൊലീസ് പറഞ്ഞു. 

നാനപഡേക്കറുടെ അബ് തക് ഛാപന്‍ എന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നതില്‍ അലോക് പങ്കുവഹിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ല. പ്രഥാമിക നിഗമന പ്രകാരം ഇയാള്‍ മാനസ്സിക സമ്മര്‍ദ്ദത്തിന് ചികിത്സയിലായിരുന്നു. ആത്മഹത്യയില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.