ക്യാമ്പ് സന്ദർശിക്കാനെത്തിയ എസ്ഡിപിഐ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് തുടക്കമിട്ടത്. സ്കൂള്‍ പരിസരത്തെ രണ്ട് കാറുകള്‍ സംഘര്‍ഷത്തില്‍ തകര്‍ന്നു. "ഒറ്റക്കുത്തിന് അഭിമന്യുവിനെ കൊന്നപോലെ കൊല്ലും' എന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് ആക്രമണത്തിനിരയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
കണ്ണൂർ: പ്രളയദുരിത ബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ എസ്ഡിപിഐ-സിപിഎം സംഘര്‍ഷം. മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സംഘര്‍ഷമുണ്ടായത്.
ക്യാമ്പ് സന്ദർശിക്കാനെത്തിയ എസ്ഡിപിഐ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് തുടക്കമിട്ടത്. സ്കൂള്‍ പരിസരത്തെ രണ്ട് കാറുകള്‍ സംഘര്‍ഷത്തില്‍ തകര്‍ന്നു. "ഒറ്റക്കുത്തിന് അഭിമന്യുവിനെ കൊന്നപോലെ കൊല്ലും' എന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് ആക്രമണത്തിനിരയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകരായ 30 പേരെ പൊലീസ് കസ്റ്റഡിലിലെടുത്തിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ മേഖലാ വൈസ് പ്രസിഡണ്ട് പി.എസ് വൈശാഖ്, യൂണിറ്റ് പ്രസിഡണ്ട് എൻ.ആർ അനൂപ്, യൂണിറ്റ് കമ്മറ്റി അംഗം അഭിലാഷ് എന്നിവർക്കാണ് പരിക്കേറ്റത്.
