അഞ്ച് പേര്‍ കടലില്‍ മുങ്ങി മരിച്ച നിലയില്‍
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ 5 പേരെ കടലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ബോരിവലി സ്വദേശികളാണ് മരിച്ചത്. കേനത് മാസ്റ്റർ, മോണിക്കാ, സനോമി, മാത്യു, റഹോർ എന്നിവരാണ് മരിച്ചത്. രണ്ടു പേരെ രക്ഷപ്പെടുത്തി. മുംബൈയിൽ നിന്നും രത്നഗിരിയിലെ ഗണപത് പുലെയിലേക്ക് ഉല്ലാസയാത്രക്ക് പോയ സംഘമാണ് അപകടത്തിൽ പെട്ടത്. യാത്രക്കിടെ ഇവർ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയതാണ് ഇതിനിടെയാണ് ചുഴിയിൽ പെട്ടത്.
