യെമനില്‍ ഉണ്ടായ കൊടുങ്കാറ്റില്‍ 38 ഇന്ത്യക്കാര്‍ അകപ്പെട്ടതായി റിപ്പോര്‍ട്ട്

ദില്ലി: യെമനില്‍ ഉണ്ടായ കൊടുങ്കാറ്റില്‍ 38 ഇന്ത്യക്കാര്‍ അകപ്പെട്ടതായി റിപ്പോര്‍ട്ട്. യെമനിലെ സൊകോര്‍ത്ത് ദ്വീപിലാണ് ഇവര്‍ അകപ്പെട്ടിരിക്കുന്നതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ക്കായി ഇന്ത്യന്‍ നാവിക സേന തിരച്ചില്‍ ആരംഭിച്ചു. 

ഓപ്പറേഷന്‍ നിറ്റ്സര്‍ എന്ന പേരിലാണ് ഇന്ത്യക്കാര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നത്. ഐഎന്‍എസ് സുനൈനയാണ് തിരച്ചിലുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പടിഞ്ഞാറന്‍ അറബിക് കടലില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. 

നാളെയോടെ ഐഎന്‍എസ് സുനൈന സൊകോര്‍ത്തയില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി നാവിക സേനയുടെ വക്താവ് വിശദമാക്കി. സൊകോര്‍ത്തില്‍ വീശിയടിച്ച മേകുനു കൊടുങ്കാറ്റില്‍ ദ്വീപിലെ നിരവധി ഭാഗങ്ങള്‍ സാരമായി തകര്‍ന്നിരുന്നു.