കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചി നാവിക ആസ്ഥാനത്തു നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരുടെ ആറംഗ സംഘം കടലില്‍ തിരച്ചില്‍ തുടങ്ങിയത്.
തിരുവനന്തപുരം: ആയുര്വേദ ചികിത്സക്കിടെ തലസ്ഥാനത്തുനിന്നും കാണാതായ ഐറിഷ് വനിത ലിഗക്കായുള്ള കോവളത്തുള്ള തിരച്ചില് അവസാനിപ്പിച്ചു. തിരയില് അകപ്പിട്ടിരിക്കുന്നതിന് തെളിവൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. കോവളം ബീച്ചിലാണ് ലിഗയെ ആവസാനമായി കണ്ടെതെന്ന വിവരത്തെ തുടര്ന്നായിരുന്നു തിരച്ചില്.
കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചി നാവിക ആസ്ഥാനത്തു നിന്നെത്തിയ മുങ്ങല് വിദഗ്ധരുടെ ആറംഗ സംഘം കടലില് തിരച്ചില് തുടങ്ങിയത്. കോവളം ഗ്രോവ് ബീച്ച്, ലൈറ്റ് ഹൗസ്, എന്നിവിടങ്ങളിലായിരുന്നു പരിശോധന. ആധുനിക ക്യാമറകളുടെ സഹോയത്തോടെ ആഴക്കടല് മുങ്ങല് വിദഗ്ദര് പരിശോധന നടത്തിയിട്ടും ലിഗ തിരയില് പെട്ടതിന് തെളിവൊന്നും ലഭിച്ചില്ല.
ഇതോടെയാണ് അഞ്ചു ദിവസത്തെ തിരച്ചില് അവസാനിപ്പിച്ചത്. ഫിബ്രവരിയിലാണ് ലിഗയും സഹോദരി ലില്സിയും പോത്തന്കോട് അരുവിക്കോണത്തുള്ള ആശുപത്രിയില് ചികിത്സക്കെത്തിയത്. ഫോണും പാസ്പോര്ട്ടും ഉപേക്ഷിച്ച് കോവളത്തേക്ക് പോയ ലിഗയെ പിന്നീട് കാണാതാവുകയായിരുന്നു.
