നടന്‍ മാധവനാണ് പരിപാടിയുടെ അവതാരകന്‍. ശുചിത്വ ഭാരതം പദ്ധതി ബോളിവുഡ് താരം വിദ്യാബാലന്‍ അവതരിപ്പിക്കും. അനില്‍ കപൂര്‍, ജൂഹിചൗള, രവീണ ഠണ്ഡന്‍ തുടങ്ങിയ താരങ്ങളും പരിപാടിയില്‍ പദ്ധതികളവതരിപ്പിക്കാനെത്തും. എന്നാല്‍, ആയിരത്തിലധികം കോടി രൂപ ചെലവിട്ട് ആഘോഷപരിപാടി നടത്തുന്നതിനെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ രംഗത്തെത്തിയിട്ടുണ്ട്. പാനമ വിവാദത്തില്‍ അന്വേഷണം നേരിടുന്ന അമിതാഭ് ബച്ചനെ പരിപാടിയുടെ അവതാരകനാക്കിയതിനെതിരെ കോണ്‍ഗ്രസും വിമര്‍ശനമുയര്‍ത്തുന്നു.