അണ്ണാഹസാരെയുടെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാംദിവസത്തിലേക്ക് കടന്നു കര്‍ഷകരുടേയും ചെറുപ്പക്കാരുടേയും വലിയ സംഘമാണ് ദില്ലി രാംലീല മൈതാനിയില്‍ അണ്ണാഹസാരെയ്ക്ക് പിന്തുണയുമായി ഇന്നലെ എത്തിയത്.

ദില്ലി: അണ്ണാഹസാരെയുടെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാംദിവസത്തിലേക്ക് കടന്നു. അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സമരവേദിയിലെത്തുന്നതില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ ഹസാരെ വിലക്കിയിട്ടുണ്ട്. 

ഏഴുവര്‍ഷം മുന്പ് ദില്ലി രാംലീല മൈതാനത്ത് അണ്ണാ ഹസാരെ നടത്തിയ നിരാഹാര സമരത്തിലൂടെയാണ് സര്‍ക്കാര്‍ ബില്‍ അംഗീകരിച്ചത്. എന്നാല്‍ ഇതേ വരെ സര്‍ക്കാര്‍ ലോക്പാലിനെ നിയമിക്കാത്തതാണ് ഹസാരെയെ വീണ്ടും സമരത്തിലേക്ക് നയിച്ചത്.

കാര്‍ഷിക പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി സര്‍ക്കാരിന് അയച്ച 21 കത്തുകളില്‍ ഒന്നിനും മറുപടി ലഭിച്ചില്ലെന്നും ഹസാരെ പറയുന്നു. കര്‍ഷകരുടേയും ചെറുപ്പക്കാരുടേയും വലിയ സംഘമാണ് ദില്ലി രാംലീല മൈതാനിയില്‍ അണ്ണാഹസാരെയ്ക്ക് പിന്തുണയുമായി ഇന്നലെ എത്തിയത്.