ദില്ലി: ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭയിൽ പാകിസ്താന് മേൽ മുൻതൂക്കം കിട്ടിയ ഇന്ത്യ അതിർത്തിയിലെ സുരക്ഷയും വർദ്ധിപ്പിക്കുന്നു. അതിർത്തിയിലെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാനും നിർദ്ദേശങ്ങൾ നൽകാനും മുൻ ആഭ്യന്തര സെക്രട്ടറി മധൂക്കർ ഗുപ്തയുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് നിർദ്ദേശിച്ചു.
ഇതിനായി ശാസ്ത്രീയമായ സംവിധാനങ്ങൾ പ്രയോഗിക്കണമെന്നും സമിതി ശുപാർശ ചെയ്തു.. നിയന്ത്രണ രേഖയിലടക്കം പലയിടത്തും കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അതേസമയം ഉറി ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിനു പാക്കിസ്ഥാൻ പ്രതിനിധികൾക്ക് ഇന്ത്യയിൽ സന്ദർശനം നടത്താൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തിൽ പാകിസ്താനെതിരെ അഭിപ്രായം സ്വരൂപിക്കാൻ ഇന്ത്യ ശ്രമം തുടരുകയാണ്. തിങ്കളാഴ്ച ഐക്യരാഷ്ട്ര സഭയിൽ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് സംസാരിക്കുന്നത്.
