കൊച്ചി: സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ അടിയന്തിര യോഗം ഇന്ന് കൊച്ചിയിൽ ചേരും. എഞ്ചിനീയിറിംഗ് വിദ്യാർത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് എഞ്ചിനീയറിംഗ് കോളേജുകൾക്ക് നേരെ അക്രമം ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം. ജിഷ്ണുവിന്റെ മരണത്തിൽ ദുഖമുണ്ടെങ്കിലും പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജ് അടിച്ച് തകർത്തത് അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സ്വീകരിക്കേണ്ട തുടർനപടികൾ യോഗം വിലയിരുത്തും. കൊച്ചിയിലെ അസോസിയേഷൻ ആസ്ഥാനത്ത് രാവിലെ 10 മണിക്കാണ് യോഗം.
