ദില്ലി: കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചു. സുപ്രീംകോടതി വാക്കാലാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവ് പിന്നീട് പുറത്തിറക്കും. അടൂര്‍ മൗണ്ടസിയോണ്‍, തൊടുപുഴ അല്‍ അസ്ഹര്‍, ഡി.എം.വയനാട് കോളേജുകളിലെ പ്രവേശനമാണ് കോടതി അംഗീകരിച്ചത്. 400 വിദ്യാര്‍ത്ഥികളാണ് ഈ മൂന്ന് കോളേജുകളില്‍ പ്രവേശനം തേടിയിരുന്നത്.
മാനേജ്‌മെന്റുകളും എംസിഐയും പിടിവലി നടത്തുകയാണ്. ഇത് വിദ്യാര്‍ത്ഥികളുടെ ഭാവി ത്രിശങ്കുവിലാക്കുന്നുവെന്ന് കോടതി വിമര്‍ശിച്ചു.
പ്രവേശന നടപടികളില്‍ വസ്തുതകള്‍ പരിശോധിച്ച് നിലവില്‍ കേസ് പരിഗണിക്കുന്ന രണ്ടംഗ ബെഞ്ചിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടംഗം ബെഞ്ച് പ്രവേശനം അംഗീകരിച്ചത്.
