തിരുവനന്തപുരം: കേരളത്തിലെ സ്വാശ്രയ കോളേജുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടില്ലെന്ന് സ്വാശ്രയ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി. പ്രശ്‌നത്തില്‍ കൃത്യമായി ഇടപെടാമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട് നാളെ മന്ത്രിയുമായി അസോസിയേഷന്‍ കൂടിക്കാഴ്ച നടത്തും.

നെഹ്‌റു കോളജ് സംഭവത്തില്‍ ഒരു പാട് ദുരൂഹതകള്‍ ഉണ്ട്. ആരോപണങ്ങള്‍ പരിശോധിക്കാന്‍ എത്തിക്‌സ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും അസോസിഷേന്‍ ഭാരവാഹികള്‍ അറിയിച്ചു. കോളേജുകള്‍ അടച്ച് പൂട്ടി സമരത്തിനൊരുങ്ങുന്നില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.