സെക്രട്ടേറിയറ്റിലെ സമര ഗേറ്റിലേറ്റ് പ്രതിഷേധ പ്രകടനം. ഇതിനിടെ ഒരു കൂട്ടര്‍ സമരപ്പന്തല്‍ കേന്ദ്രീകരിച്ച് പൊലീസിനു നേരെ കല്ലേറ്, തല്ല്. ഇതോടെ പൊലീസ് ലാത്തി വിശീ. സമരപ്പന്തലില്‍ ഇരുന്നവര്‍ക്കും ലാത്തിയടിയേറ്റു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതക പ്രയോഗം.
സമരപ്പന്തലിനും നേരെ കണ്ണീര്‍ വാതക ഷെല്‍ പൊട്ടിയതോടെ നിരാഹാരമനുഷ്ഠിച്ചിരുന്ന ഡീന്‍കുര്യാക്കോസിന് ബോധക്ഷയമുണ്ടായി. മഹേഷിന് ദേഹാസ്വാസ്ഥ്യവും. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയതോടെ വീണ്ടും സംഘര്‍ഷം.
ഇതിനിടെ കെപിസിസി അധ്യക്ഷനെത്തി സമരക്കാര്‍ക്കൊപ്പം റോഡ് ഉപരോധം തുടങ്ങി. പിന്തുണയുമായി പ്രതിപക്ഷ നേതാവും എംഎല്‍എമാരുമെത്തി. സിയാല്‍ വാര്‍ഷിക പൊതുയോഗത്തിനായി കൊച്ചിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ്-കെ എസ് യു പ്രവർത്തകർ കരിങ്കൊടി കാട്ടി.
യോഗ ഹാളിലേക്ക് മുഖ്യമന്ത്രി എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ എത്തിയത്. പൊലീസ് ഇവരെ തടഞ്ഞതോടെ. വഴിയിൽ കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പിന്നീട് അറസ്റ്റു ചെയ്ത് നീക്കി.
