സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് പുലിക്കൂട്ടില്‍ കുടുങ്ങി

First Published 11, Mar 2018, 12:38 PM IST
Selfi man in leopard cage
Highlights
  • സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് പുലിക്കൂട്ടില്‍ കുടുങ്ങി

സെല്‍ഫി ഭ്രമം വരുത്തി വയ്ക്കുന്ന അപകട വാര്‍ത്തകള്‍ അടുത്തകാലത്ത് പതിവാണ്. ഇപ്പോഴിതാ അത്തരമൊരു വാര്‍ത്തയാണ് തൃശൂരില്‍ നിന്നും കേള്‍ക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഒരു യുവാവ് വനംവകുപ്പിന്‍റെ പുലിക്കൂട്ടില്‍ കുടുങ്ങിയതാണ് വാര്‍ത്ത. പാലിപ്പള്ളി കാരക്കുളത്തിനടുത്താണ് സംഭവം.

പുലിശല്യം രൂക്ഷമായതിനാല്‍ വനംവകുപ്പ് ഇവിടെ പുലിക്കൂട് സ്ഥാപിച്ചിരുന്നു. ഇരുമ്പുകൂട്ടില്‍ പ്രത്യേക അറയും പുലിയെ ആകര്‍ഷിക്കാന്‍ നായയെയും കെട്ടിയിരുന്നു. ഈ സംവിധാനങ്ങളെല്ലാം ചേര്‍ത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനാണ് മുട്ടന്‍പണി കിട്ടയിത്. യുവാവിനെ പുറത്തിറക്കിയ ശേഷം വനംവകുപ്പ് കൂട് മാറ്റി സ്ഥാപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

loader