വിനോദസഞ്ചാര കേന്ദ്രമായ കലദുംഗിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം മരിച്ച ബിരേന്ദര്‍ പട്ടാളക്കാരനാണ്
നൈനിറ്റാള്: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കലദുംഗിയിലേക്കുള്ള യാത്രാമധ്യേയാണ് യുവാക്കള് അപകടത്തില് പെട്ടത്. ബിരേന്ദര് കന്വാര് എന്ന പട്ടാളക്കാരനാണ് അപകടത്തില് മരിച്ച ഒരാള്. മറ്റ് രണ്ട് പേരും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില് ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്- 'നൈനിറ്റാളില് നിന്ന് കലദുംഗിയിലേക്ക് കാറില് തിരിച്ചതായിരുന്നു മൂന്ന് യുവാക്കള്. കുന്നും മലകളുമുള്ള റോഡിലെത്തിയപ്പോള് ഇവരിലൊരാള് ഫോണില് സെല്ഫി വീഡിയോ എടുക്കാന് തുടങ്ങി. വീഡിയോ എടുക്കുന്നതിനിടെ ആരോ ഒരാള് പൊലീസ് എന്ന് പറഞ്ഞതോടെ വാഹനമോടിക്കുകയായിരുന്ന യുവാവ് പേടിച്ചു. ഇതോടെയാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.'
വീഡിയോ അടങ്ങിയ മൊബൈല് ഫോണ് പൊലീസ് കാറിനകത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടത്തില് ഗുരുതര പരിക്കേറ്റ് ചികിത്സയില് കഴിയുന്ന രണ്ടുപേരില് ഒരാള് മരിച്ച ബിരേന്ദറിന്റെ സഹോദരനാണ്. മറ്റൊരാള് ഇവരുടെ സുഹൃത്തുമാണ്.
