ദില്ലി: സെല്‍ഫി എടുക്കുന്നതിന്‍റെ ഗുണം ഇന്ത്യക്കല്ല, മറിച്ച് ചൈനയിലെ യുവജനങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് തൊഴില്‍ രഹിതരെ സൃഷ്ടിക്കുകയാണ്. എന്നാല്‍ ചൈന ഉല്‍പാദന മേഖലയിലൂടെ തൊഴില്‍ വര്‍ധിപ്പിക്കുകയാണെന്നും ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ പറഞ്ഞു.
മോദി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ എവിടെയെന്ന് രാഹുല്‍ ചോദിച്ചു. ജിഎസ്ടി ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരെ കഷ്ടത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ഫോണിലെ ബട്ടൺ അമത്തുമ്പോഴും ചൈനയിലെ ഒരു യുവാവിന് ജോലി ലഭിക്കുമെന്നും രാഹുല്‍ മുന്‍പ് പറഞ്ഞിരുന്നു. നവംബര്‍ ഒന്‍പതിനാണ് ഹിമാചല്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 18നാണ് ഫലപ്രഖ്യാപനം.
