കൊച്ചി: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ മുൻ പൊലീസ് മേധാവി സെൻകുമാർ അഭിമുഖത്തിൽ മോശമായി പരാമർശിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. സെൻകുമാർ മറ്റൊരാളുമായി നടത്തിയ ഫോണ്‍ സംഭാഷണം വാരികയുടെ റിപ്പോർട്ടർ അനുവാദമില്ലാതെ റിക്കോർഡ് ചെയ്തവെന്നും ഡിജിപിക്ക് കൈമാറിയ തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു .
സെൻകുമാറിൽ നിന്നും അഭിമുഖം നടത്തിയ വാരികയിലെ ലേഖകൻ റംഷാദിൽ നിന്നും പൊലീസ് മൊഴിയെടുത്തു. അതേ സമയം അവധിക്കായി തെറ്റായ രേഖകള്‍ ഹാജാരാക്കിയെന്ന റിപ്പോർട്ടിൽ വിജിലൻസ് ശുപാർശയിൽ സെൻകുമാറിനെതിരെ മറ്റൊരു കേസെടുക്കാനും സാധ്യതയേറി.
