സര്‍ക്കാറിന് 51നോട് പ്രത്യേക മതയുണ്ടെന്ന പരിഹാസവുമായി മുന്‍ ഡിജിപി സെന്‍കുമാര്‍. ശബരിമലിയില്‍ 51 യുവതികള്‍ കയറിയെന്ന് സുപ്രിംകോടതിയില്‍ കള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ച സര്‍ക്കാറിന് അമ്പത്തിയൊന്നിനോടുള്ള മമതയെ കുറിച്ച് ഞാന്‍ പ്രത്യേകം പറയുന്നില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. 

തിരുവനന്തപുരം: സര്‍ക്കാറിന് 51നോട് പ്രത്യേക മതയുണ്ടെന്ന പരിഹാസവുമായി മുന്‍ ഡിജിപി സെന്‍കുമാര്‍. ശബരിമലിയില്‍ 51 യുവതികള്‍ കയറിയെന്ന് സുപ്രിംകോടതിയില്‍ കള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ച സര്‍ക്കാറിന് അമ്പത്തിയൊന്നിനോടുള്ള മമതയെ കുറിച്ച് ഞാന്‍ പ്രത്യേകം പറയുന്നില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. ശബരിമല കര്മസമിതിയുടെ അയ്യപ്പഭക്ത സംഗമത്തിലായിരുന്നു സെന്‍കുമാറിന്‍റെ പരിഹാസം.

അയ്യപ്പജ്യോതിയാണോ വനിതാമതിലാണോ വലുതെന്ന് വിശ്വാസികൾ 2019ൽ തെളിയിക്കണം. ഈ അവസരം പാഴാക്കരുതെന്നും ടി പി സെൻകുമാർ പറഞ്ഞു. ശബരിമലയില്‍ വിശ്വാസികളായ ഒരു യുവതികള്‍ പോലും കയറിയിട്ടില്ല. എന്താണ് ഭക്തിയുടെ മാനദണ്ഡം എന്ന് ചോദിച്ചാല്‍, പമ്പ മുതല്‍ ശബരിമല വരെയെങ്കിലും 'സ്വാമിയേ ശരണമയ്യപ്പ' എന്ന് ശരണം വിളിച്ച ഒരു യുവതി പോലും കയറിയില്ലെന്നാണ് പറയാനുള്ളത്.

ഇനിയും നിസംഗരായി കാത്തിരിക്കരുത്. അധര്‍മമില്ലാതാക്കാനുള്ള അവതാരമാണ് നമ്മുടെ ഇപ്പോഴത്തെ അറിവ്. പ്രാര്‍ഥനയും ദര്‍ശനവും തമ്മിലുള്ള വ്യത്യാസം പോലും അറിയാത്തവരാണ് ഇതിനെ കുറിച്ച് സംസാരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തിനുള്ള അവകാശമെങ്കിലും വേണമെന്നാണ് നമ്മള്‍ ആവശ്യപ്പെടുന്നത്. അത് മൗലീക അവകാശത്തില്‍ എഴുതിച്ചേര്‍ക്കണമെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.