2010ല്‍ ലോകകപ്പ് നേടിയ സ്പെയിന്‍ ടീമില്‍ അംഗമായിരുന്നു റാമോസ്

മോസ്കോ:രാജ്യന്തര ഫുട്ബോളില്‍ നിന്ന് ഉടനൊന്നും വിരമിക്കില്ലെന്ന് സ്പാനിഷ് നായകന്‍ സെര്‍ജിയോ റാമോസ്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് പുറത്തായത് ഏറെ വേദനിപ്പിക്കുന്നു വെന്നും റാമോസ് പറഞ്ഞു. നിരാശമാറ്റാന്‍ ആവശ്യമെങ്കില്‍ അടുത്ത ലോകകപ്പും കളിക്കും.

നരച്ച താടിയുമായി ഖത്തറില്‍ പോകാനും താന്‍ തയ്യാറാണെന്നും റഷ്യയ്ക്കെതിരായ മത്സര ശേഷം റാമോസ് പറഞ്ഞു. 2010ല്‍ ലോകകപ്പ് നേടിയ സ്പെയിന്‍ ടീമില്‍ അംഗമായിരുന്നു റാമോസ്. ലാലിഗയിലെ വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്‍റെ നായകന്‍ കൂടിയാണ് മുപ്പത്തിരണ്ടുകാരന്‍.