ഇപോസ് സംവിധാനം വീണ്ടും തകരാറില്‍ ആയതിനെ തുടര്‍ന്ന് റേഷൻ വിതരണം വീണ്ടും മുടങ്ങി. തകരാറില്‍ ആയിരുന്ന ഇപോസ് സംവിധാനം ഇന്നലെയാണ് പുനസ്ഥാപിച്ചത്.  

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോഴിക്കോട്: ഇപോസ് സംവിധാനം വീണ്ടും തകരാറില്‍ ആയതിനെ തുടര്‍ന്ന് റേഷൻ വിതരണം വീണ്ടും മുടങ്ങി. തകരാറില്‍ ആയിരുന്ന ഇപോസ് സംവിധാനം ഇന്നലെയാണ് പുനസ്ഥാപിച്ചത്. 

ഇപോസ് മെഷീനുകളുടെ സെർവർ തകരാർ മൂലം സംസ്ഥാനത്തെ റേഷൻ വിതരണം കഴിഞ്ഞ ദിവസങ്ങളിലപം മുടങ്ങിയിരുന്നു. ഹൈദരബാദ് കേന്ദ്രീകരിച്ചുള്ള വിഷന്‍ടെക് എന്ന സ്വകാര്യസ്ഥാപനമാണ് ഇ പോസ് മെഷീനുകളുടെ സെർവർ നിയന്ത്രിച്ചിരുന്നത്. എന്നാൽ തകരാർ നിത്യസംഭവമായതോടെ സ്റ്റേറ്റ് ഡാറ്റാ സെന്‍ററിന് ചുമതല കൈമാറി. റേഷൻ വിവരങ്ങൾ പുതിയ സെ‍ർവറിലേക്ക് മാറ്റുന്ന സാഹചര്യത്തിലാണ് വീണ്ടും സെര്‍വര്‍ തകരാറിലായത്.