ഭോജ്പൂർ ജില്ലയിലെ ബിഹിയയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ദാമോദാർപുർ ഗ്രാമത്തിലെ ഗണേഷ് ഷായുടെ മകൻ ബിമലേഷ് കുമാർ എന്ന ഛോട്ടുവിനെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പട്ന: പതിനേഴുകാരന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് യുവതിയെ നടുറോഡിൽ നഗ്നയാക്കി നടത്തി. ഭോജ്പൂർ ജില്ലയിലെ ബിഹിയയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ദാമോദാർപുർ ഗ്രാമത്തിലെ ഗണേഷ് ഷായുടെ മകൻ ബിമലേഷ് കുമാർ എന്ന ഛോട്ടുവിനെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
യുവതിയുടെ വീടിന് സമീപത്തുള്ള ബിഹിയ റെയിൽവേ ട്രാക്കിലായിരുന്നു ബിമലേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് യുവതിക്കുനേരേ ആക്രമണവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. പരിശോധനയിൽ ബിമലേഷിന്റെ ജനനേന്ദ്രിയങ്ങളിൽ പരുക്കേറ്റ പാടുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ നിരവധി കടകൾ അടിച്ചു തകർക്കുകയും ട്രെയിനുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു.
അതേസമയം യുവതിയെ നടുറോഡിൽ നഗ്നയായി നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് തേജസ്വിനി പ്രസാദ് യാദവ് രംഗത്തെത്തി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ബീഹാറിൽ എന്താണ് സംഭവിക്കുന്നത്? ഒരു സ്ത്രീയെ നടുറോഡിൽ നഗ്നയായി നടത്തിയിരിക്കുന്നു. എവിടെയാണ് സുഷിൽ മോദി ഒളിക്കുന്നത്?-തേജസ്വിനി പ്രസാദ് യാദവ് ട്വിറ്ററിൽ കുറിച്ചു.
