ദില്ലി: ദില്ലിയില്‍ കനത്ത ചൂട്. നഗരത്തിലും സമീപപ്രദേശമായ നോയിഡയിലും 47 ഡ്രിഗി താപനിലയാണ് ബുധനാഴ്ച അനുഭവപ്പെട്ടത്. ചൂടുകാറ്റിന് ശമനമുണ്ടാകാത്തതിനെ തുടര്‍ന്ന് ദില്ലിയില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ പാലം പ്രദേശത്താണ് കഴിഞ്ഞദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, ഗുജറാത്തില്‍ സ്ഥിതി ഇതിലും മോശമാണ്. കഴിഞ്ഞദിവസങ്ങില്‍ 50 ഡിഗ്രിയായിരുന്ന താപനില ബുധനാഴ്ച 49 ഡിഗ്രിയിലേക്കു താഴ്ന്നത് മാത്രമാണ് ആശ്വാസം.