കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. ശ്രീകണ്ഠാപുരം ചുഴലി സ്വദേശി ഷാജിയാണ് പൊലീസിന്‍റെ പിടിയിലായത്. കുട്ടിയുടെ അമ്മ പുറത്തുപോയ സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു പീഡനം. പോക്‌സോ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ശ്രീകണ്ഠാപുരം കവലയിലെ ലോഡിംങ് തൊഴിലാളിയായ ഷാജി മാസങ്ങളായി കുട്ടി സ്കൂളില്‍ പോകുന്ന വഴിയില്‍ ഉള്‍പ്പെടെ പിന്നാലെ കൂടി ശല്യം ചെയ്തിരുന്നു. കഴിഞ്ഞ തിരുവോണ ദിവസം രാത്രി കുട്ടിയുടെ അമ്മ സമീപത്തെ ബന്ധുവീട്ടിലേക്ക് പോയ തക്കം നോക്കി ഷാജി വീട്ടില്‍ അതിക്രമിച്ചു കയറി. വീടിനു പുറത്തേക്കിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ ബലപ്രയോഗത്തിലൂടെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി.
അമ്മ വീട്ടില്‍ തിരികെയെത്തിയപ്പോള്‍ ഇയാള്‍ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു. തുടര്‍ന്ന് ശ്രീകണ്ഠാപുരം പൊലീസില്‍ കുട്ടിയുടെ അമ്മ പരാതി നല്‍കിയിരുന്നു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന ഷാജിയെ ഇന്ന് രാവിലെയാണ് ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്യുന്നത്., തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെ
