സ്‌ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ ഇന്നും സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചേക്കും. കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മിഷേലിന്റെ മരണം അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്ന ആവശ്യം സഭയില്‍ ഉന്നയിക്കും. മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടായിസ വിഷയത്തില്‍ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ഇന്നും പ്രതിപക്ഷം ആയുധമാക്കും. ഈ പരാമര്‍ശം മുഖ്യമന്ത്രി പിന്‍വലിക്കാത്തതിലും ഇത് സഭാരേഖകളില്‍ നിന്ന് നീക്കാത്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷം വെള്ളിയാഴ്ച സഭ ബഹിഷ്കരിച്ചിരുന്നു.