ആറ്റിങ്ങലില്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി.എ വിനീഷിന്‍റെ വീടിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് ആക്രമണം ഉണ്ടായത്. മുഖം മൂടി ധരിച്ച സംഘമാണ് ആക്രമണം നടത്തിയത്. 

തിരുവനന്തപുരം: ആറ്റിങ്ങലില്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി.എ വിനീഷിന്‍റെ വീടിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് ആക്രമണം ഉണ്ടായത്. മുഖം മൂടി ധരിച്ച സംഘമാണ് ആക്രമണം നടത്തിയത്.

തിരുവനന്തപുരം ആറ്റിങ്ങൽ കോരാണിയിലെ വീടിന് നേരെ ആക്രമണം ഉണ്ടാവുമ്പോൾ വിനീഷിന്റെ അച്ഛനും, അമ്മയും മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.