തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കോളേജിന്റെ ജനല്‍ചില്ലുകളും സിസിടിവി ക്യാമറകളും അടിച്ചു തകര്‍ത്ത വിദ്യാര്‍ത്ഥികള്‍ പോലീസുമായും ഏറ്റുമുട്ടി. അക്രമത്തിന് പിന്നില്‍ രാഷ്‌ട്രീയ താല്‍പ്പര്യങ്ങളുണ്ടെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ അറിയിച്ചു.
പാമ്പാടി നെഹ്റു കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിറകെയാണ് ലോ അക്കാദമിയിലെ മാനേജ് മെന്‍റ് പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം തുടങ്ങിയത്. കെ.എസ്.യു, എ.ഐ,എസ്.എഫ്, എം.എസ്.എഫ് സംഘടനകള്‍ ഒന്നിച്ച് ആദ്യം സമരം തുടങ്ങി. സിസിടിവി ക്യാമറകള്‍ ഒഴിവാക്കുക, ഇന്റേണല്‍ മാര്‍ക്കിലെ കള്ളക്കളി അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യം.
ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ ദിവസം സമരം തുടങ്ങിയ എസ്.ഫ് ഐ പ്രവര്‍ത്തകര്‍ പൊടുന്നനെയാണ് ഇന്ന് ക്യാമ്പസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ഓഫീസിനടുത്തെത്തിയതോടെ അക്രമാസക്തമായി. ജനല്‍ചില്ലും, സിസിടിവി ക്യാമറകളും അടിച്ചു തകര്‍ത്ത വിദ്യാര്‍ത്ഥികളെ തടയാന്‍ പോലീസ് എത്തിയതോടെ സമരക്കാര്‍ പോലീസിനുനേരെ തിരിഞ്ഞു.
പോലീസിനുനേരെ വിദ്യാര്‍ത്ഥികള്‍ വടിയും കല്ലുമുപയോഗിച്ച് അക്രമം നടത്തിയതോടെ പോലീസ് ക്യാമ്പസ്സിന് പുറത്തേക്ക് പോയി. തുടര്‍ന്ന് സമരക്കാര്‍ ക്യാമ്പസ്സിനു് മുന്നില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു.സംഘര്‍ഷത്തി. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു.എന്നാല്‍ സമരക്കാര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഒരിക്കലും തന്‍റെ ശ്രദ്ധയില്‍ പെടുത്തയിട്ടില്ലെന്നും അക്രമം അഴിച്ചുവിടുന്നതിന് പിനിന്ല്‍ രാഷ്‌ട്രീയ താര്‍പ്പര്യമുണ്ടെന്നും കോളേ്ജ് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
