ദില്ലി: ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന്. 70 ലക്ഷം രൂപയും വെങ്കല ശില്‍പവും പ്രശസ്ഥി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 1932ല്‍ ബംഗ്ലാദേശിലെ ചാന്ദ്പൂരുല്‍ ജനിച്ച ഇദ്ദേഹം കൊല്‍ക്കത്ത സര്‍വകലാശാലിയില്‍ ബംഗാളി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇതിന് പുറമെ അധ്യാപകനായും സേവനമനുഷ്ടച്ചിട്ടുണ്ട്. 

അദീം ലത - ഗുല്‍മോമെയ്, കബീര്‍ അഭിപ്രായ്, മുര്‍ഖബാരേ, സമാജക് നേ, ബാബറെര്‍ പ്രാര്‍ഥന തുടങ്ങിയവയാണ് പ്രമുഖ കൃതികള്‍. രാജ്യം പദ്മവിഭൂഷന്‍ നല്‍കി ആദിരച്ച ഘോഷിന് സാഹിത്യ അക്കാദമി പുരസ്‌കാരവും സരസ്വതി സമ്മന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.