അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റത്തിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണം
തിരുവനന്തപുരം:അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റത്തിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ശശി തരൂർ. ആൾക്കൂട്ട ആക്രമണങ്ങളെയും വർഗീയ വിദ്വേഷ പ്രചാരണങ്ങളെയും ചെറുക്കണമെന്നും കോണ്‍ഗ്രസ് എംപി തരൂർ പറഞ്ഞു.
ഹിന്ദു പാകിസ്ഥാൻ പരാമർശത്തിൽ നിന്ന് പിന്നോട്ടില്ല. എഐസിസി നേതൃത്വത്തിന്‍റെ വിമര്‍ശനം കണക്കിലെടുക്കുന്നില്ല. പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു. എഴുത്തുകാരന്‍റെ അഭിപ്രായമായും പരാമര്‍ശത്തെ കാണാം. ഈ വിഷയം പാര്‍ട്ടി ഉടന്‍ ചര്‍ച്ച ചെയ്യുമെന്നും തരൂര്‍ പറഞ്ഞു. അതേസമയം ശശി തരൂരിന്‍റെ ഓഫീസ് ആക്രമണത്തിൽ ലോക്സഭയിൽ വാക്പോര് നടന്നു. പ്രതിഷേധവുമായി കോൺഗ്രസ് അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങി.
