അദ്ധ്യപികയുമായുള്ള സ്വവര്‍ഗ്ഗ ബന്ധം എതിര്‍ത്ത അമ്മയെ മകള്‍ കൊലപ്പെടുത്തി ഇരുപത്തിയൊന്നു വയസുകാരിയായ റാഷ്മി റാണ എന്ന പെണ്‍കുട്ടിയാണ് പുഷ്പദേവി എന്ന അമ്മയെ അടിച്ച് കൊലപ്പെടുത്തിയത്
ഗാസിയാബാദ്: അദ്ധ്യപികയുമായുള്ള സ്വവര്ഗ്ഗ ബന്ധം എതിര്ത്ത അമ്മയെ മകള് കൊലപ്പെടുത്തി. ഇരുപത്തിയൊന്നു വയസുകാരിയായ റാഷ്മി റാണ എന്ന പെണ്കുട്ടിയാണ് പുഷ്പദേവി എന്ന അമ്മയെ അടിച്ച് കൊലപ്പെടുത്തിയത്. 35 വയസ്സുകാരിയായ അധ്യാപിക നിഷ ഗൗതമുമായി റാഷ്മിക്ക് സ്വവര്ഗാനുരാഗമുണ്ടായിരുന്നു. ഇതു മനസിലാക്കിയ പുഷ്പ ഇതിന്റെ പേരില് ശക്തമായി മകളെ വഴക്ക് പറഞ്ഞു. ഇതിനെ തുടര്ന്നാണ് കൊലപാതകം നടന്നത്. കൊലപാതകത്തില് നിഷ ഗൗതമിനും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
പുഷ്പയുടെ ഭര്ത്താവ് സതീഷ്കുമാര് വീട്ടിലില്ലാതിരുന്ന ദിവസമാണ് പ്രതികള് കൊലപാതകത്തിന് തിരഞ്ഞെടുത്തത്. റാഷ്മിയുടെ നിര്ദേശപ്രകാരം നിഷ വീട്ടിലെത്തുകയും പിന്നീട് ഇരുവരും ചേര്ന്ന് പുഷ്പാദേവിയെ ഇരുമ്പു ദണ്ഡുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
സതീഷ് കുമാര് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് നടത്തിയ അന്വേഷണത്തിലാണ് അമ്മയുടെ കൊലപാതകത്തിനു പിന്നില് മകളാണെന്ന് കണ്ടെത്തിയത്. കൃത്യം നടത്തിയതിനു ശേഷം നാടുവിട്ടുപോകാനായി തയാറെടുത്ത ഇരുവരേയും ഗാസിയബാദ് റെയില്വേ സ്റ്റേഷനില് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
