ദില്ലി: ദില്ലി കോൺഗ്രസിന്‍റെ പുതിയ അധ്യക്ഷയായി ഷീല ദീക്ഷിതിനെ നിയമിച്ചു. ദില്ലി പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കഴിഞ്ഞ ആഴ്ച അജയ് മാക്കാന്‍ രാജിവച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ഷീല ദീക്ഷിതിനെ നിയമിക്കാന്‍ എഐസിസി തീരുമാനിച്ചു.

1998 മുതല്‍ 2013 വരെ ദില്ലിയുടെ മുഖ്യമന്ത്രിയായിരുന്നു ഷീല. ആം ആദ്മിയുടെ മുന്നേറ്റത്തിന് മുന്നില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുകയായിരുന്നു. 2014 മാര്‍ച്ച് മാസം മുതല്‍ 2015 ഓഗസ്റ്റ് വരെ കേരള ഗവര്‍ണറായി ഷീല പ്രവര്‍ത്തിച്ചിട്ടുണ്ട്. ശേഷം കോണ്‍ഗ്രസിന്‍റെ ഉത്തര്‍ പ്രദേശിന്‍റെ സംഘടനാ ചുമതലയും നിര്‍വ്വഹിച്ചിട്ടുണ്ട്.