ബിജെപിക്ക് എതിരെ ആരോപണവുമായി ശിവസേന വോട്ടേഴ്സിന് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ലോക്‍സഭ നിയോജകമണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ശിവസേന. ബിജെപിക്ക് എതിരെ ആരോപണം ഉന്നയിച്ച് ശിവസേന ഇലക്ഷന്‍ കമ്മീഷന് കത്തെഴുതിയിരിക്കുകയാണ്. മേയ് 28 നാണ് ഉപതെരഞ്ഞെടുപ്പ്.

ബിജെപിക്ക് വോട്ട് ചെയ്യാനായി പണം വോട്ടര്‍മാര്‍ക്ക് നല്‍കിയെന്നാണ് കത്തില്‍ ശിവസേന എംഎല്‍എ അമിത് ഗോധ ആരോപിക്കുന്നത്. പണം നല്‍കുന്നത് ശിവസേന പിടികൂടിയതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്ക‍്വാഡ് തുടര്‍ന്ന് പരിശോധന നടത്തിയതായും എംഎല്‍എ പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ഇതെന്നും അതുകൊണ്ട് തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയെ അയോഗ്യമാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനുള്ള കത്തിലുണ്ട്.