മുസ്ലിം വിഭാഗത്തില്‍ പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി പന്ത്രണ്ടരമുതല്‍ രണ്ടുമണിവരെ സമയം അനുവദിച്ചത് തെറ്റാണെന്ന് ശിവസേന വ്യക്തമാക്കി. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനം നാളെ മറ്റു സംസ്ഥാനങ്ങള്‍ പിന്തുടരാന് സാധ്യതയുണ്ടെന്നും ഇതിനെതിരെ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുമെന്നും ശിവസേന നേതാവ് മനീഷാ കായന്തെ പറഞ്ഞു. സംസ്ഥാനത്ത് അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹരീഷ് റാവത്ത് സര്‍ക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപിയും ആരോപിച്ചിരുന്നു.
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ്ലീം പ്രീണന രാഷ്ട്രീയം കളിക്കുന്നു-ശിവസേന
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
