ദേവന്ദ്ര ഫട്നവസിനെതിരെ ആരോപണവുമായി ശിവസേന

മുംബൈ: പാൽഘര്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫട്നവസിനെതിരെ ആരോപണവുമായി ശിവസേന രംഗത്ത്. തങ്ങളെ കായികമായി നേരിടാൻ പ്രവർത്തകർക്ക് മുഖ്യമന്ത്രി ആഹ്വാനം നൽകിയെന്ന് ആരോപിച്ച് ശിവസേന ശബ്ദരേഖ പുറത്തു വിട്ടു. 

പാൽഘറിൽ എന്തു വില കൊടുത്തും ജയിക്കണമെന്നും അതിനായി ഏതു വഴിയും സ്വീകരിക്കാമെന്നും ശബ്ദരേഖയിൽ പറയുന്നു. എന്നാൽ ശബ്ദം മുഖ്യമന്ത്രിയുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല. തോൽവി മുന്നിൽ കണ്ടുള്ള ശിവസേനയുടെ അടവാണെന്ന് ബിജെപി തിരിച്ചടിച്ചു.