കണ്ണൂര്‍: പയ്യന്നൂരിലെ സംഘര്‍ഷങ്ങളില്‍ പ്രകോപനപരമായ പ്രസംഗവുമായി ബി ജെ പി നേതാവ് ശോഭാ സുരന്ദ്രന്‍. സി പി എം കണ്ണൂരില്‍ എടുത്ത തീരുമാനം ദേശീയ തലത്തില്‍ ബിജെപി എടുത്താല്‍ സി പി എം നേതാക്കള്‍ക്ക് ഡല്‍ഹിയില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോയെന്നാണ് ശോഭാ സുരനേദ്രന്റെ ചോദ്യം. എ കെ ജി സെന്റര്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കില്ലെന്നും, കാരാട്ടിനും യെച്ചൂരിക്കും ഒരു സംസ്ഥാനത്തും പോകാനാകില്ലെന്ന സൂചനയും പ്രസംഗത്തിലുണ്ട്. പിണറായി വിജയന്‍ ഡല്‍ഹിയില്‍ ഇറങ്ങി സുഖമായി നടക്കുന്നത് തങ്ങളുടെ ഈ മര്യാദ കൊണ്ടാണെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നു.