ശോഭന ജോര്‍ജ് ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്നാണ് സജി ചെറിയാന്‍

ആലപ്പുഴ: ചെങ്ങന്നൂരിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശോഭനാ ജോര്‍ജ് ഇടത് മുന്നണിയുമായി അടുക്കുന്നുതായി സൂചന. ശോഭന ജോര്‍ജ് ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്നാണ് മുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ പറയുന്നത്. എന്നാല്‍ രാഷ്ടീയ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ശോഭന ജോര്‍ജ് വിസ്സമ്മതിച്ചു.

കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായിരുന്നു ശോഭന ജോര്‍ജ്. കിട്ടയത് 3966 വോട്ടുകള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണമായില്ലെങ്കിലും കോണ്‍ഡഗ്രസുമായി ഇതോടെ ശോഭന ജോര്‍ജ് പൂര്‍ണ്ണമായും അകന്നു. ചെങ്ങന്നൂരില്‍ പൊതു രംഗത്ത് തുടര്‍ന്നെങ്കിലും മുന്നണികളുടെ ഭാഗമായിരുന്നില്ല. 

ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ ശോഭനയെ ഒപ്പം നിര്‍ത്താന്‍ ഇടത് മുന്നണിയാണ് താത്പര്യം കാട്ടിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ഷനും ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാനും ഇക്കാര്യം ശോഭന ജോര്ജിനോട് നേരിട്ട് ചര്‍ച്ച ചെയ്തു.

എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ശോഭന ജോര്ജ് തയ്യാരായില്ല. അതേ സമയം തെരഞ്ഞെടുപ്പില്‍ ശോഭനയുടെ സഹകരണം തേടാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ശ്രമിക്കുന്നുണ്ട്. മൂന്നു തവണ ചെങ്ങന്നൂരിന്‍റെ ജന പ്രതിനിധിയായിരുന്നു ശോഭന ജോര്ജ്. തെരഞ്ഞെടുപ്പ് ജീവിതത്തിനു ശേഷവും ചെങ്ങന്നൂരില്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തനത്തിലും സജീവമാണ്. തെരഞ്ഞെടുപ്പ് രംഗം ചൂടു പിടിക്കുന്നതോടെ പരസ്യ നിലപാടുമായി ശോഭന ജോര്ജ് രംഗത്തിറങ്ങുമെന്നാണ് സൂചന.