ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുനേരെ ചെരുപ്പേറ്. സീതാപൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. കഷ്ടിച്ചാണ് ഏറ് കൊള്ളുന്നതില്‍ നിന്ന് രാഹുല്‍ രക്ഷപ്പെട്ടത്. തുറന്ന ജീപ്പില്‍ വാഹന റാലി നടത്തിയ രാഹുലിനുനേരെ മാധ്യമപ്രവര്‍ത്തകനായ ഹരി ഓം മിശ്രയാണ് ചെരുപ്പെറിഞ്ഞത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ഷകരെ അപഹസിക്കുകയാണ് രാഹുലെന്ന് ആരോപിച്ചായിരുന്നു ചെരുപ്പേറ്.