ഷുഹൈബ് വധം ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ഞേരി രവിയാണ് ഓഫീസിലെത്തിയത്

കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതികളെ സിപിഎം പുറത്താക്കുന്നതിന് മുന്‍പ് പ്രതികളിലൊരാളായ ആകാശ് തില്ലങ്കേരിയുടെ പിതാവിനെ പാര്‍ട്ടി വിളിച്ചുവരുത്തി. ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ഞേരി രവിയാണ് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയത്.

ഷുഹൈബ് വധത്തില്‍ പ്രതികളായ നാല് പ്രവര്‍ത്തകരെ സിപിഎം പുറത്താക്കിയിരുന്നു. എം.വി ആകാശ്, ടി.കെ അസ്കര്‍, കെ.അഖില്‍, സി.എസ്.ദീപ്ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്. പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടിയായാണ് ഇവരെ പുറത്താക്കിയത്.