തെളിവുകള്‍ സിബിഐക്ക് കൈമാറുന്നില്ല ഐജിയ്ക്ക് സുധാകരന്‍ പരാതി നല്‍കി

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ പൊലീസ് അന്വേഷണത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. പൊലിസ് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സുധാകരന്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുധാകരന്‍ ഐജിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. പൊലീസ് തെളിവുകള്‍ സിബിഐക്ക് കൈമാറുന്നില്ലെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.