കല്‍പ്പറ്റ: വയനാട്ടിൽ അരിവാള്‍ രോഗികളുടെ എണ്ണത്തിൽ രണ്ടുവര്‍ഷത്തിനിടെ 20 ശതമാനം വർദ്ധനയാണ് ഉണ്ടായത്. എന്നാൽ ഇവരുടെ ദുരിതം അകറ്റാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാവുന്നില്ല. രോഗം സ്ഥിരീകരിക്കാൻ വൈകുന്നുവെന്ന് ആരോഗ്യവകുപ്പും സമ്മതിക്കുന്നു.
അതുല്‍കൃഷ്ണ നാലു വയസുകാരന്‍ അമ്മ നിഷ അരിവാള്‍ രോഗം മൂലം ഒന്നരവര്‍ഷം മുമ്പ് മരിച്ചു. അച്ഛന്‍ അനില്‍കുമാറിന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍. സര്‍ക്കാരിന‍്റെ സാമ്പത്തികസഹായം ആവശ്യപ്പെട്ട് വില്ലോജോഫീസിനുമുന്നില്‍ നിരാഹാരം വരെയിരുന്നു നോക്കി ഈ കുടുംബം.
മാനന്തവാടിയിലെ മിനി അകെ കൂട്ടിനുള്ല അമ്മ ജോലിക്ക് പോകും മുമ്പ് വിടിന് വാതില്‍ക്കല്‍ ഇങ്ങനെ കിടത്തും. പിന്നെ വൈകിട്ടുവരെ ഒരെ കിടപ്പ്. രാവിലെ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി ആരെങ്കിലും എടുത്തുകോടുത്താല്‍ കഴിക്കും
ഇനി നിതിനെ കാണുക രോഗിതന്നെയായ പിതാവ് രാധാകൃഷ്ണന്‍ നിധിന്‍റെ ചികില്‍സക്കായി ഭൂമി മോത്തം വിറ്റു. ഫലമുണ്ടായില്ല ഇപ്പോള്‍ താമസം വാടകവീടില്‍. ചികില്‍സക്കുള്ള സഹായമെങ്കിലും നല്‍കി ഇവരുടെ ദുരിതമകറ്റാന‍് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കാര്യമായ താല്‍പര്യമില്ല
ക്യാമറയില്‍ പകര്‍ത്തുന്നത് ഇഷ്ടപെടാത്ത രോഗികളുടെ നൂറിലധികം ദയനായി കാഴ്ച്ചകള്‍ ഇനിയും വയനാട്ടിലുണ്ട്. മിക്കവരും ഇപ്പോള്‍ ആഗ്രഹിക്കുന്നത് മരണമാണ്.ജീവിക്കണമെന്ന് അഗ്രഹമില്ലാഞ്ഞിട്ടല്ല സഹായിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നുമുണ്ടായില്ല.
മുമ്പ് ആദിവാസികളിലും ചെട്ടിസമുദായക്കാരിലുമാണ് രോഗം കണ്ടിരുന്നത്. ഉത്തരവാതിത്വപ്പെട്ടവരുടെ ശ്രദ്ധകുറവുമൂലം ഇപ്പോള്‍ സംഗതി മാറി നായര്‍ സമുദായം മുതല്‍ മുസ്ലീം ക്രസിത്യന്‍ വിഭാഗത്തിലുള്ളവര്‍ക്കുവരെ രോഗം കണ്ടെത്തിയിരിക്കുന്നു.
ഇനി വയനാട്ടിലെ ആശുപത്രിയിലെത്തി ചികില്‍സ തേടുന്ന രോഗികളുടെ 2016ലെ കണക്ക് കേള്‍ക്കുക. 802പേര്‍ കൂടുതലും പണിയ കുറുമ വയനാടന്‍ ചെട്ടി വിഭാഗത്തില്‍ പെട്ടവര്‍. ഇതിനോടടുത്തുവരും ജില്ലയില സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുന്നവര്‍. രോഗത്തോടെ ഇപ്പോള്‍ ജനിക്കുന്ന കുട്ടികള്‍ ഏതാണ്ട് 20 ശതമാനം.
2015 ലെ രോഗികളുടെ കണക്കുകൂടി കാണുക മോത്തം 765. അദിവാസികളായ 520പേരും ബാക്കിയുള്ള 245 ആളുകളും. രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നു. അതെസമയം രോഗികള്‍ കൂടുന്നതല്ല രോഗം സ്ഥിരികരിക്കാന് വൈകുന്നതാണ് ഈ വര്‍ദ്ധനവിന് കാരണമായി ആരോഗ്യവകുപ്പ് ചൂണ്ടികാട്ടുന്നത്. അപ്പോള്‍ ജനിക്കുന്ന കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നതിന് കാരണമോ. ഇതിന് കൃത്യമായ മറുപടി തരാന‍് ആരും തയാറല്ല
മെച്ചപ്പെട്ട ജിവിത സാഹചര്യവും ഫലപ്രദമായ ചികില്‍സാസൗകര്യവുമാണ് രോഗികള്‍ക്ക് വളരെ വേഗത്തില്‍ നല്‍കേണ്ടത്. ഒപ്പം ബോധവല്‍കരണവും പ്രതിരോധ നടപടികളും. ഇതിനോന്നും തയാറായില്ലെങ്കില്‍ വലിയ ദുരന്താകും വയനാട് വരുകാലങ്ങളില്‍ നേരിടേണ്ടിവരുക.
