താന്‍ ജൈനനാണോ അതോ ഹിന്ദുവാണോ എന്ന് അമിത്ഷാ ആദ്യം വ്യക്തമാക്കണം. എന്നെപ്പറ്റി എന്തടിസ്ഥാനത്തിലാണ് അയാള്‍ ഇങ്ങനെ പറയുക...

മൈസൂരു: അഹിന്ദുവാണോ അല്ലെയോ എന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ സ്വയം വ്യക്തമാക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ജൈനമതക്കാരനായ അമിത്ഷായെ എങ്ങനെയാണ് ഹിന്ദുവായി വിശേഷിപ്പിക്കുകയെന്നും സിദ്ധരാമയ്യ ചോദിച്ചു. 

തന്നെ അഹിന്ദു എന്ന് വിശേഷിപ്പിച്ച അമിത്ഷായുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു സിദ്ധരാമയ്യ. ദേവനഗിരിയില്‍ രണ്ട് ദിവസം മുന്‍പ് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സിദ്ധരാമയ്യയെ അമിത് ഷാ അഹിന്ദു നേതാവ് എന്ന് വിശേഷിപ്പിച്ചത്. സിദ്ധരാമയ്യ അഹിന്ത നേതാവല്ല( പിന്നോക്കകാര്‍, ദളിതര്‍,ന്യൂനപക്ഷങ്ങളെ എന്നിവരെ പൊതുവില്‍ വിശേഷിപ്പിക്കുന്ന പദമാണ് അഹിന്ത) അഹിന്ദുകളുടെ നേതാവാണ് (ഹിന്ദുകള്‍ക്കെതിരായവര്‍ എന്ന് കന്നഡ അര്‍ത്ഥം) എന്നായിരുന്നു അമിത്ഷായുടെ വാക്കുകള്‍. 

താന്‍ ജൈനനാണോ അതോ ഹിന്ദുവാണോ എന്ന് അമിത്ഷാ ആദ്യം വ്യക്തമാക്കണം. എന്നെപ്പറ്റി എന്തടിസ്ഥാനത്തിലാണ് അയാള്‍ ഇങ്ങനെ പറയുക... അമിത്ഷായെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് സിദ്ധരാമയ്യ ചോദിക്കുന്നു.