രൂക്ഷമായ വിമര്‍ശനമാണ് മുന്‍ മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ ഉയരുന്നത്. സിദ്ധരാമയ്യയുടെ പെരുമാറ്റത്തിനെതിരെ ബിജെപി പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

വരുണ: ജനസമ്പര്‍ക്ക പരിപാടിക്കിടെ സ്ത്രീയോട് തട്ടിക്കയറി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. മകൻ യതീന്ദ്രയുടെ മണ്ഡലമായ വരുണയിലാണ് സംഭവം. എംഎല്‍എയെ കാണാനില്ലെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരില്ലെന്നുമായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ ഇവരുടെ മൈക്ക് തട്ടിപ്പറിക്കാന്‍ സിദ്ധരാമയ്യ ശ്രമിക്കുകയും സ്ത്രീയോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 

എംഎല്‍എയെ കാണാന്‍ അങ്ങോട്ട് പോവേണ്ടെന്നും തങ്ങള്‍ പറയുമ്പോള്‍ മാത്രം വന്നാല്‍ മതിയെന്നുമായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. രൂക്ഷമായ വിമര്‍ശനമാണ് മുന്‍ മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ ഉയരുന്നത്. സിദ്ധരാമയ്യയുടെ പെരുമാറ്റത്തിനെതിരെ ബിജെപി പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

കോൺഗ്രസ് നേതാക്കൾക്ക് താത്പര്യമില്ലെങ്കിൽ സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് കുമാരസ്വാമി തുറന്നടിച്ചതിന് പിന്നാലെ കോൺഗ്രസ്‌ എം എൽ എ സോമശേഖര മാപ്പുപറഞ്ഞതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ പെരുമാറ്റം വിവാദത്തിലാവുന്നത്.